പഞ്ചാബിൽ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാലു മുൻ മന്ത്രിമാർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിമാരായ രാജ്കുമാർ വെർക്ക, ബല്‍ബീര്‍ സിങ് സിദ്ദു, ഗുര്‍പ്രീത് സിങ് കാങ്കര്‍, സുന്ദര്‍ ശ്യാം അറോറ എന്നിവരാണ് ചണ്ഡിഗഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്.
കോണ്‍ഗ്രസിന്‍റെയും ശിരോമണി അകാലിദളിന്റെയും മൂന്ന് മുൻ എംഎൽഎമാരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.