ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി സംസ്ഥാനം വിട്ടുപോകരുതെന്ന് മെഹ്സാന സെഷൻസ് കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ഗുജറാത്തിന് പുറത്തേക്ക് പോകരുതെന്ന് ജിഗ്നേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിൻറെ അനുമതിയില്ലാതെയാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് 2017ൽ രജിസ്റ്റർ ചെയ്ത കേസിൻറെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.
ദളിതർക്കായി സർക്കാർ അനുവദിച്ച ഭൂമി തിരിച്ചുപിടിക്കാൻ രാഷ്ട്രീയ ദലിത് അധികാർ മഞ്ച് ആഹ്വാനം ചെയ്തു. ജിഗ്നേഷിനൊപ്പം കേസ് രജിസ്റ്റർ ചെയ്ത 10 പേർക്കും സംസ്ഥാനം വിടാൻ അനുവാദമില്ല.
മെയ് അഞ്ചിന് ജിഗ്നേഷ് മേവാനിയെയും മറ്റ് പ്രതികളെയും മജിസ്ട്രേറ്റ് കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട്, സെഷൻസ് കോടതി കേസിൽ ജാമ്യം അനുവദിച്ചെങ്കിലും ഗുജറാത്ത് വിട്ടുപോകരുതെന്ന് ഉത്തരവിട്ടു. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.