തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിൻറെ വിലയിരുത്തലാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് തൃക്കാക്കരയിലെ തോൽവിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ.
100 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണെന്നും തൃക്കാക്കരയിൽ തോറ്റെങ്കിലും ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.