ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര സ്വദേശിയായ 24കാരിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സുനിത ശുക്ല.
മറ്റൊരാളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും വധുവായി വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ജൂൺ 11ന് സ്വയം വിവാഹം കഴിക്കാൻ പോകുകയാണെന്നും കഴിഞ്ഞ ദിവസം ക്ഷമ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം സഫലമാകില്ലെന്നും അത് ഹിന്ദുത്വ വിരുദ്ധമാണെന്നും സുനിത ശുക്ല പറഞ്ഞു. ഹിന്ദുമതത്തിൽ അത്തരം ആചാരങ്ങൾ നിലവിലില്ല. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കുകയേ ഉള്ളൂവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.