Spread the love

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ഇഡി വീണ്ടും സമൻസ് അയച്ചു. രാഹുലിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന്റെ തീയതി മാറ്റിയത്. ഇതേ കേസിൽ ജൂൺ എട്ടിനു ഹാജരാകാൻ സോണിയാ ഗാന്ധിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷണൽ ഹെറാൾഡ് കേസിൽ മെയ് രണ്ടിനു രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. വിദേശത്തായതിനാൽ അദ്ദേഹം സമയം തേടുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച ഇഡി 13നു ഹാജരാകാൻ പുതിയ സമൻസ് അയച്ചു. നാഷണൽ ഹെറാൾഡിന്റെ ഒഹാരികൾ അനധികൃതമായി വിൽപ്പന നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. 2015ൽ സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് ഇഡിയുടെ കേസ്.

നെഹ്റു കുടുംബം 2,000 കോടി രൂപയുടെ ഓഹരിയും വസ്തുവകകളും 50 ലക്ഷം രൂപയ്ക്കു സ്വന്തമാക്കിയെന്നാണ് ആരോപണം. 2015ൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പട്യാല ഹൗസ് കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. നാഷണൽ ഹെറാൾഡ് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന നിലപാടിലാണ് കോൺഗ്രസ്‌.

By newsten