Spread the love

കശ്മീർ : കശ്മീർ താഴ്‌വരയിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം ശക്തമാകുന്നു. തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങൾ കാരണം പണ്ഡിറ്റുകൾ ഈ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായി. എന്നാൽ, ഈ നീക്കം പരാജയപ്പെടുത്താൻ ഭരണകൂടം ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. താഴ്‌വരയിലെ അവരുടെ ട്രാൻസിറ്റ് ക്യാമ്പുകളുടെ പരിസരത്ത് അവർ കുത്തിയിരിപ്പുകളും പ്രതിഷേധങ്ങളും നടത്തി.

അനന്ത്നാഗ്, കുൽഗാം, ബുദ്ഗാം, ഗന്ദർബാൽ, ബാരാമുള്ള, കുപ്വാര എന്നിവിടങ്ങളിലെ നിലീവിൽ നാലായിരത്തിലധികം കശ്മീരി പണ്ഡിറ്റ് ജീവനക്കാർ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇവരിൽ ഭൂരിഭാഗം പേരും പ്രതിഷേധത്തിൽ പങ്കെടുത്തു. അതേസമയം, താഴ്‌വരയിൽ സുരക്ഷിത സ്ഥലങ്ങളിൽ പണ്ഡിറ്റ് അധ്യാപകരെ നിയമിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ, പണ്ഡിറ്റുകൾ ഈ പ്രദേശം വിടാൻ അവരുടെ താമസസ്ഥലങ്ങൾ ലേലത്തിൻ വച്ചിരുന്നു. എന്നാൽ ഇത് പിന്നീട് നിർത്തിവയ്ക്കുകയായിരുന്നു. “കൂട്ട കുടിയേറ്റത്തിന്റെയും രാജിയുടെയും ഭാഗമായി ഞങ്ങൾ ട്രാൻസിറ്റ് ക്യാമ്പ് വിടാൻ ശ്രമിച്ചു, പക്ഷേ ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളെ അനുവദിച്ചില്ല,” അനന്ത്നാഗിലെ ക്യാമ്പിൽ താമസിക്കുന്ന പണ്ഡിറ്റ് ജീവനക്കാരൻ പറഞ്ഞു.

താഴ്‌വരയിൽ നിന്നും പുറത്തേക്ക് സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന പണ്ഡിറ്റ് ജീവനക്കാരുടെ ആവശ്യത്തിൽ ഭരണകൂടം തൃപ്തരല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുടെ ആവശ്യം ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ല. വ്യാഴാഴ്ച വരെ സ്ഥലംമാറ്റത്തിൽ തീരുമാനമെടുക്കാൻ ജീവനക്കാർ സർക്കാരിനു അന്ത്യശാസനം നൽകിയിരുന്നു. “ജോലി തുടരാൻ നിങ്ങൾക്ക് നിങ്ങളുടെ ജീവൻ പണയപ്പെടുത്താൻ കഴിയില്ല. താഴ്വരയ്ക്ക് പുറത്തുള്ള പുനരധിവാസത്തിനായുള്ള ഞങ്ങളുടെ ഒരേയൊരു ആവശ്യം സർക്കാർ ചർച്ച ചെയ്യുമെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്,” ശ്രീനഗറിൽ താമസിക്കുന്ന പണ്ഡിറ്റ് ജീവനക്കാരൻ പറഞ്ഞു.

By newsten