Spread the love

കൊച്ചി: തിരുവനന്തപുരം: ഈഞ്ചക്കല്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ലോ ഫ്ളോർ ബസ് മണക്കാട് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയാക്കി മാറ്റിയതിൽ സേവ് എജ്യുക്കേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ക്ലാസ് മുറിയുമായി ബന്ധപ്പെട്ട കെ.ഇ.ആർ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും ഏത് നിയമപ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണമെന്നും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

ക്ലാസ് മുറിക്ക് 20 അടി വീതിയും 20 അടി നീളവും മൂന്ന് മീറ്റർ ഉയരവും വേണമെന്ന് കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും അനുശാസിക്കുന്നു. ക്ലാസ് മുറിയുടെ വരാന്തയും നിർബന്ധമാണ്. ഓരോ കുട്ടിക്കും കുറഞ്ഞത് 8 ചതുരശ്ര അടി സ്ഥലം (കെഇആർ, സെക്ഷൻ 5എ) ഉണ്ടായിരിക്കണം എന്നതാണ് ഔപചാരിക ക്ലാസ്റൂം നിബന്ധന. പിന്നെ എങ്ങനെയാണ് ബസിനുള്ളിൽ ഒരു സാധാരണ ക്ലാസ് ആരംഭിക്കാൻ കഴിയുകയെന്നും ഇവർ ചോദിച്ചു.

കേരളത്തിൽ സർക്കാർ സ്കൂളുകളിൽ ക്ലാസ് മുറികളില്ലെങ്കിൽ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്നും കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

By newsten