ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം. 54,121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ധാമി വിജയിച്ചത്. വോട്ടെണ്ണലിലുടനീളം അദ്ദേഹം തന്നെ മുന്നിലുണ്ടായിരുന്നു.
ഉത്തരാഖണ്ഡിലെ ചമ്പാവത് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ധാമിക്ക് മുഖ്യമന്ത്രിയായി തുടരാൻ ഈ വിജയം അനിവാര്യമായിരുന്നു.
ചമ്പാവത് ഉപതിരഞ്ഞെടുപ്പിലെ വോട്ടിലൂടെ നിങ്ങള്‍ ചൊരിഞ്ഞ സ്നേഹത്തിലും അനുഗ്രഹത്തിലും എന്റെ ഹൃദയം വളരെ വികാരഭരിതമാണ്, എനിക്ക് ഒന്നും പറയാൻ കഴിയില്ല,” വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷം ധാമി പറഞ്ഞു.