കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ജനം കേട്ടതായി വി.ടി. ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജനം കേട്ടു. തിരുത്തി. തൃക്കാക്കരക്കാർ ചെയ്തു,
കേരളത്തിന് വേണ്ടി,’ വി.ടി.ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
തൃക്കാക്കരക്കാർക്ക് ഒരു വർഷം മുമ്പ് ചെയ്ത തെറ്റ് തിരുത്താൻ അവസരമുണ്ടെന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വി.ടി ബൽറാം പറഞ്ഞു.