ഉമ തോമസിനെ അഭിനന്ദിച്ച് കെ.വി.തോമസ്. ഉമയുടേത് വലിയ വിജയമാണെന്നും ഉമയെയും വിജയത്തിനു പിന്നിൽ പ്രവർത്തിച്ച നേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും കെ.വി.തോമസ് പറഞ്ഞു.
ഒരു ജനാധിപത്യത്തിൽ, ജനങ്ങളുടെ തീരുമാനം ഒടുവിൽ അംഗീകരിക്കേണ്ടതുണ്ട്. ഇന്ന് രാവിലെ പലരുമായും ചർച്ച നടത്തിയപ്പോഴാണ് എൽഡിഎഫിന് അനുകൂലമായ പ്രവണതയാണെന്ന് മനസിലായത്. ഇതിന് വിപരീതമായി, എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കൂട്ടായ ചർച്ചയിലൂടെ മാത്രമേ പറയാൻ കഴിയൂ, അദ്ദേഹം പറഞ്ഞു.
എനിക്കെതിരായ പ്രതിഷേധം സ്വാഭാവികം മാത്രമാണ്. ഇപ്പോഴല്ല, കോൺഗ്രസുകാർ കുറച്ചുകാലമായി എനിക്കെതിരെ പ്രതികരിക്കുന്നുണ്ട്. അത് മാന്യമായ ഭാഷയിലുമുണ്ട് അല്ലാതേയും ഉണ്ട്. കോൺഗ്രസിന് ശക്തമായ മണ്ഡലമാണ് തൃക്കാക്കരയെന്നും എൽഡിഎഫിന് അവിടെ തിരിച്ചെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.