ദുബായ്: ദുബായ്: ഓരോ പൗരനും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്ന അതേ ജാഗ്രതയോടെ രാജ്യത്തിന്റെ രാഷ്ട്രീയത്തെ കാണണമെന്ന് നടൻ കമൽഹാസൻ. തന്റെ പുതിയ ചിത്രമായ വിക്രമിന്റെ റിലീസിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ ജീവിതത്തിലെ രാഷ്ട്രീയ അധ്യായത്തിന് ‘കടമ’ എന്ന് പേരിടാൻ ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയം ഒരു പൗരന്റെ കടമയായി കാണുന്നു. ഞാൻ പരാജയപ്പെട്ടിട്ടില്ല, രാഷ്ട്രീയത്തിൽ വൈകിപ്പോയി. സംഭവിച്ചതെല്ലാം ഒരു മനുഷ്യനെപ്പോലെ സ്വീകരിക്കുന്നു. അതിനപ്പുറം, ഞാൻ അതിനെ വ്യക്തിപരമായി വിലയിരുത്തുന്നില്ല.
കുറഞ്ഞത് 20 വർഷം മുമ്പെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടതായിരുന്നു. ഹേ റാം എന്ന സിനിമ പുറത്തിറങ്ങിയ സമയം അതിന് അനുയോജ്യമായിരുന്നു. ആ സമയത്താണ് നിലപാടുകൾ വ്യക്തമായി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ടിൽ ഒരു ചെറിയ സംഖ്യ പോലും മാറ്റിയാൽ അതിനെക്കുറിച്ച് ബാങ്ക് അധികാരികളോട് ചോദിക്കുന്നതുപോലെ, രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഉത്തരം പറയാൻ രാഷ്ട്രീയ നേതൃത്വത്തിൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.