തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡീഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചമ്പാവത്തിൽ നിന്ന് ജനവിധി തേടുകയാണ്. മുഖ്യമന്ത്രിയായി തുടരാൻ പുഷ്കർ സിംഗ് ധാമിയുടെ വിജയം അനിവാര്യമാണ്.
ജനങ്ങളുടെ വോട്ട് വികസനത്തിനാണെന്ന് പുഷ്കർ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചമ്പാവത്തിൽ നിന്ന് വിജയിച്ച കൈലാഷ് ഗെലോട്ട് പുഷ്കർ സിംഗ് ധാമിക്കായി എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. കോൺഗ്രസ്സ് നേതാവ് നിർമ്മല ഗെഹ്ലോട്ടാണ് പ്രധാന എതിരാളി.
സമാജ് വാദി പാർട്ടിയുടെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർത്ഥി ഹിമഷു ഗഡ്കോട്ടി എന്നിവരും മത്സരരംഗത്തുണ്ട്. ബിജു ജനതാദൾ (ബിജെഡി) എംഎൽഎ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഒഡീഷയിലെ ബ്രജ് രാജ് നഗറിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.