ബി.ജെ.പിയെ പോലെ കോണ്‍ഗ്രസ് സംസ്ഥാന തലത്തിൽ നേട്ടങ്ങൾ മാര്‍ക്കറ്റ് ചെയ്യുന്നില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുമ്പ് മധ്യപ്രദേശിൽ കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കണമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിർത്തണമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
പാർട്ടിയുടെ ദ്വിദിന ശിൽപശാലയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാൻ സർക്കാർ മികച്ച പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ ബിജെപി താഴേത്തട്ടിൽ ചെയ്യുന്നതുപോലെ ശരിയായ ‘മാർക്കറ്റിംഗ്’ ഉണ്ടാകണം,” ഗെഹ്ലോട്ട് പറഞ്ഞു.
“നമ്മുടെ ആളുകൾ നിശ്ശബ്ദരായി ഇരിക്കുകയാണ്. നമ്മൾ സംസാരിച്ചില്ലെങ്കിൽ ആളുകൾ എങ്ങനെ അറിയും? ഗെലോട്ട് ചോദിച്ചു. ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം തകർന്നുവെന്ന ചിന്തന്‍ ശിവിറില്ലെ രാഹുൽ ഗാന്ധിയുടെ പരാമർശം കണ്ണുതുറപ്പിക്കലാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു.