സിവിൽ സർവീസ് പരീക്ഷയിൽ 48-ാം റാങ്ക് നേടി, സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ ചരിത്ര അധ്യാപികയായ, കാഴ്ച പരിമിതിയുള്ള ആയുഷി. ഡൽഹിയിലെ റാണി ഖേരയിൽ നിന്നുള്ള ആയുഷി തന്റെ ബിഎ പൂർത്തിയാക്കിയത് ഡൽഹി യൂനിവേഴ്സിറ്റിയിലെ ശ്യാമ പ്രസാദ് മുഖർജി കോളേജിൽ (എസ്‌പിഎം) നിന്നാണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ മാസ്റ്റേഴ്‌സ് നേടിയതിന് പിന്നാലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് ബാച്ചിലർ ഓഫ് എജ്യുക്കേഷനും നേടി.
ഈ വർഷത്തെ യുപിഎസ്‌സി പരീക്ഷ പാസായ വൈകല്യമുള്ള 25 പേരിൽ ഒരാളാണ് അവർ എന്നതിന് പുറമെ, അവരുടെ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്, സ്‌കൂൾ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിൽ അവർ തയ്യാറെടുക്കാൻ സമയം കണ്ടെത്തി എന്നതാണ്. ഇത് തന്റെ അഞ്ചാമത്തെ ശ്രമമായിരുന്നുവെന്നും ലിസ്റ്റിൽ പേര് പ്രതീക്ഷിച്ചിരുന്നെന്നും, പക്ഷേ ആദ്യ 50-ൽ ഇടം നേടിയത് വലിയ ആശ്ചര്യമായിരുന്നെന്നും അവർ പറഞ്ഞു. മറ്റുള്ളവരുടെ ജീവിതം മികച്ചതാക്കാൻ യുപിഎസ്‌സി തനിക്ക് വലിയ ക്യാൻവാസ് നൽകുമെന്നും ആയുഷി കൂട്ടിച്ചേർത്തു.