രാജ്യത്ത് ‘പി.എം ശ്രീ സ്കൂളുകൾ’ സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് പദ്ധതി പ്രഖ്യാപിച്ചത്. ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകൾ സ്ഥാപിക്കുന്നത്. ഈ സ്കൂളുകൾ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരീക്ഷണശാലയാകുമെന്ന സൂചനയും ധർമേന്ദ്ര പ്രധാൻ നൽകി. ഗുജറാത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ അടിത്തറയാണ് സ് കൂൾ വിദ്യാഭ്യാസം. ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനു പൂർണ്ണമായും സജ്ജമായ ‘പിഎം ശ്രീ സ്കൂളുകൾ’ സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ് കേന്ദ്ര സർക്കാർ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അറിവിൽ നിന്നും വൈദഗ്ധ്യത്തിൽ നിന്നും നമ്മുടെ പുതുതലമുറയെ ഒഴിവാക്കാൻ നമുക്കാവില്ല. പിഎം ശ്രീ സ്കൂളുകളുടെ രൂപത്തിൽ ഒരു ഭാവി മാതൃക സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.