കൊച്ചി: കൊച്ചി: കോടതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി അഡ്വക്കേറ്റ് ജനറലിനാണ് അപേക്ഷ നൽകിയത്. ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആർ ധനിലാണ് ഹർജി നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിധി എഴുതപ്പെട്ടിരിക്കുന്നു, ഇപ്പോൾ നടക്കുന്നത് നാടകമാണ് ഉന്നതർക്ക് ഒരു നീതിയും സാധാരണക്കാരോട് ഒരു നീതിയുമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.