ന്യൂഡൽഹി: യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു. ഇത് 2022 മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപയും 2022ൽ ഒരു ട്രില്യൺ ഡോളറുമാണ് കടന്നത്. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ആദ്യമായാണ് യുപിഐ ഇടപാടുകൾ 10 ലക്ഷം കോടി രൂപ കടക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലിലെ 558 കോടി ഇടപാടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മെയ് മാസത്തിൽ 595 കോടി ഇടപാടുകളാണ് ഇന്ത്യ നടത്തിയത്.
യുപിഐ എൻപിസിഐയുടെ കീഴിലാണ് വരുന്നത്. കൊവിഡ് കാലത്ത് യുപിഐ ഇടപാടുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2020 മാർച്ചിനു മുമ്പ് യുപിഐ ഇടപാടുകളുടെ എണ്ണം 124 കോടി രൂപയായിരുന്നു, അതായത് 2.04 ലക്ഷം കോടി രൂപ. രണ്ട് വർഷത്തിനുള്ളിൽ ഇത് അഞ്ചിരട്ടിയായി വർദ്ധിച്ചു. 2021 മെയ് മാസത്തിൽ 5 ലക്ഷം കോടി രൂപയായിരുന്നു ഇടപാടിന്റെ മൂല്യം.