വീണ്ടും പണിമുടക്കി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആൻറണി. കെഎസ്ആർടിസി പരിഷ്കരണ നടപടികളുടെ പാതയിലാണ്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസി പ്രതിസന്ധിയിലാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
അതേസമയം അന്തർസംസ്ഥാന ദീർഘദൂര യാത്രയ്ക്കായി കെ-സ്വിഫ്റ്റ് ബസുകളിൽ കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി.യിൽ ജോലി ചെയ്യുന്നവരും വോൾവോ ബസുകളിൽ പരിശീലനം ലഭിച്ചവരുമായ ഡ്രൈവർമാരെ നിയമിക്കുന്നതിൻ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. കെ സ്വിഫ്റ്റിലെ സേവന നിബന്ധനകൾ പാലിക്കാൻ തയ്യാറാണെന്ന് തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർ സമ്മത പത്രം നൽകണം.
താൽപ്പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂൺ 10 ൻ മുമ്പ് ചീഫ് ഓഫീസിൽ ലഭ്യമാക്കണം. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർമാരായി ജോലി ചെയ്യുന്ന ജീവനക്കാരെ കെ.സ്വിഫ്റ്റിലെ രണ്ട് ഡ്രൈവർമാരിൽ ഒരാളായി നിയമിക്കും. നിവാളിൽ കരാർ അടിസ്ഥാനത്തിലാണ് കെ സ്വിഫ്റ്റിൽ നിയമനം നടക്കുന്നത്. ഓരോ കെ-സ്വിഫ്റ്റ് ബസിലും രണ്ട് ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിച്ചിട്ടുണ്ട്.