Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായി. അസിസ്റ്റൻറ് പോലീസ് കമ്മീഷണർ വൈ നിസാമുദ്ദീൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിൽ തുടർനടപടികൾ.

വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു ഇന്നലെയാണ് കൊച്ചിയിലെത്തിയത്. നാളിതുവരെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിജയ് ബാബു രാവിലെ 11.30നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8.30 വരെ തുടർന്നു.

By newsten