മുംബൈ: മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലെത്തി. 17 പൈസ ഇടിഞ്ഞ് 77.71 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിലെ ഇടിവ്, ക്രൂഡ് ഓയിൽ വില വർദ്ധനവ്, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിപണിയിൽ കനത്ത വിലക്കയറ്റം , പണപ്പെരുപ്പ നിരക്കിലെ വർദ്ധനവ് എന്നിവ രൂപയെ സ്വാധീനിച്ചു. രൂപയുടെ മൂല്യം 77.65 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർച്ചയായ അഞ്ചാം മാസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്.