രാജ്യത്തെ പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഭരണാധികാരികളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ ഉള്ളൂവെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഇന്ത്യയെ ആക്രമിക്കാൻ വന്നവരെ കുറിച്ച് പലതും വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണാധികാരി പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന തന്റെ പുതിയ ചിത്രമായ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിർഭാഗ്യവശാൽ, സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ഒന്നോ രണ്ടോ വാചകങ്ങൾ മാത്രമേ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ ഉള്ളൂ. എന്നാൽ രാജ്യം പിടിച്ചെടുത്തവരെ കുറിച്ച് ധാരാളം പറയപ്പെടുന്നു. ഇതിനെക്കുറിച്ച് നമ്മുടെ പുസ്തകങ്ങളിൽ എഴുതാൻ ആരുമില്ല. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മുഗളരോടൊപ്പം മറ്റു രാജാക്കൻമാരെ കുറിച്ചും നാം അറിയണം. അവരും മഹാൻമാരാണ്.” – അക്ഷയ് കുമാർ പറഞ്ഞു.