Spread the love

ഗായകൻ കെകെയുടെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാലോകം. പ്രിയപ്പെട്ട ഗായകന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. അക്ഷയ് കുമാർ, സോനു നിഗം, ശ്രേയ ഘോഷാൽ, മോഹിത് ചൗഹാൻ, വീരേന്ദർ സെവാഗ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

കെകെയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നുവെന്ന് നടൻ അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു. ഇത് വലിയ നഷ്ടമാണ്,” അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സോനു നിഗം കെകെയെ അനുസ്മരിച്ചത്. ‘ശരരത്ത്’ എന്ന ചിത്രത്തിലെ ‘മെഹ്കി ഹവാവോൻ മേം’ എന്ന ഗാനം സോനുവും കെ.കെ.യും ചേർന്നാണ് ആലപിച്ചത്.

By newsten