രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് ഗുജറാത്തിൽ തുടക്കമാകും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, രാജീവ് ചന്ദ്രശേഖർ, മറ്റ് കേന്ദ്ര സഹമന്ത്രിമാർ എന്നിവർ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് സമ്മേളനം ഊന്നൽ നൽകുക. ഡിജിറ്റൽ സംരംഭങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതും സമ്മേളനത്തിൽ ചർച്ചയാകും. സമ്മേളനത്തിൻറെ ഭാഗമായി വിദ്യാഭ്യാസ മന്ത്രിമാർ ഗുജറാത്തിലെ വിവിധ പഠന കേന്ദ്രങ്ങളും സന്ദർശിക്കും.