പല വിധത്തിലുള്ള ഗർഭധാരണ സങ്കീർ ണതകൾ ഉണ്ടാകാം. മിക്ക ആളുകളും ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കാം. എന്നാൽ ഗർഭകാലത്ത് അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഗ
ർഭിണിയായിരിക്കുമ്പോൾ വീണ്ടും ഗർഭിണിയാകുന്ന അവസ്ഥ. ഒരുപക്ഷേ അത്തരമൊരു സംഭവത്തെക്കുറിച്ച് നിങ്ങൾ മുമ്പൊരിക്കലും കേട്ടിട്ടില്ലായിരിക്കാം. അതുകൊണ്ടാണ് ഇത് അപൂർവങ്ങളിൽ അപൂർവമാണെന്ന് പറഞ്ഞത്.
യുഎസിലെ ടെക്സാസിൽ നിന്നുള്ള കെയ്റ വിൻഹോൾഡ് എന്ന 30 കാരിയായ സ്ത്രീയാണ് ഈ സവിശേഷ ഘട്ടത്തിലൂടെ കടന്നുപോയത്. 2018 ലാണ് ദമ്പതികൾ ആദ്യ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇതിനുശേഷം, അവൾ മൂന്ന് തവണ ഗർഭിണിയായി, പക്ഷേ അത് ഗർഭഛിദ്രത്തിലേക്ക് പോയി.