Spread the love

ദോഹ: 24 മണിക്കൂറിനുള്ളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടിയും നാലാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും കീഴടക്കിയാണ് ഖത്തറിലെ ഏറ്റവും സാഹസികയായ സ്ത്രീയായ ശൈഖ അസ്മ ബിന്ത് താനി അൽതാനി ചരിത്രം സൃഷ്ടിച്ചത്.

27നു രാവിലെ കനത്ത മഞ്ഞുവീഴ്ചയിലൂടെ സഞ്ചരിച്ച് എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ ഖത്തർ ദേശീയപതാക ഉയർത്തി. അടുത്ത 24 മണിക്കൂറിനുള്ളിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ കൊടുമുടിയായ ലോത്സെയും കീഴടക്കി.

സമുദ്രനിരപ്പിൽ നിന്ന് 8,849 മീറ്റർ ഉയരത്തിൽ എവറസ്റ്റ് കൊടുമുടിയും 8,516 മീറ്റർ ഉയരത്തിൽ ലോത്സെയും കീഴടക്കിയ ആദ്യ ഖത്തർ വനിതയാണ് ശൈഖ അസ്മ. കഴിഞ്ഞ വർഷം മേയിൽ എവറസ്റ്റ് കൊടുമുടി കയറാൻ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം മാറ്റിവയ്ക്കുകയായിരുന്നു.

By newsten