ന്യൂഡല്‍ഹി: താൻ ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. നഡ്ഡയെ കാണാൻ ആനന്ദ് ശർമ്മ അവസരം തേടിയെന്ന വാർത്തകൾ അടുത്ത വൃത്തങ്ങള്‍ തള്ളി.
രാജ്യസഭാ സീറ്റ് നൽകാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തിൽ ബിജെപിയിലേക്ക് മാറുമെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നിശ്ചയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ആനന്ദ് ശർമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ആനന്ദ് ശർമ്മ ഇപ്പോൾ ഡൽഹിയിലെ വസതിയിലാണ് താമസിക്കുന്നത്. എന്നാൽ മാധ്യമങ്ങളോട് ഇക്കാര്യം ഔദ്യോഗികമായി പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.