തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡീഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചമ്പാവത്തിൽ നിന്ന് ജനവിധി തേടുകയാണ്. മുഖ്യമന്ത്രിയായി തുടരാൻ പുഷ്കർ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്.
ചമ്പാവത്തിൽ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി ധാമിക്കായി എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിർമ്മല ഗെഹ്‌തോറിയാണ് പ്രധാന എതിരാളി. സമാജ് വാദി പാർട്ടിയുടെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർത്ഥി ഹിമാഷു ഗഡ്കോട്ടി എന്നിവരും മത്സരരംഗത്തുണ്ട്.