നേപ്പാൾ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കാരണങ്ങൾ വിശകലനം ചെയ്ത് മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ കമ്മീഷനെ ആണ് നിയോഗിച്ചത്. സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധിയും സാങ്കേതിക വിദഗ്ധരും അടങ്ങുന്നതാണ് കമ്മീഷൻ.
ക്യാപ്റ്റന്‍ ദീപു ജ്വര്‍ചന്‍, സീനിയര്‍ മെയിന്റനന്‍സ് എഞ്ചിനീയര്‍ ഉപേന്ദ്ര ലാല്‍ ശ്രേഷ്ഠ, സീനിയര്‍ മെറ്റീരിയോളജിസ്റ്റ് മണിരത്ന ശാക്യ എന്നിവരുള്‍പ്പെടെയാണ് അപകടത്തിന്റെ കാരണം അന്വേഷിക്കുന്നത്. നേപ്പാളിൽ തകർന്നുവീണ താര എയറിന്റെ 9 എൻ.എ.ഇ.ടി വിമാനത്തിന്റെ അവശിഷ്ടങ്ങൾ ആണ് കണ്ടെത്തിയത്. ഇത് പരിശോധിച്ചു വരികയാണ്. വിമാനാപകടത്തിൽ 22 പേർ കൊല്ലപ്പെട്ടു.
മുംബൈയിൽ നിന്നുള്ള നാലു പേരടങ്ങുന്ന ഒരു കുടുംബം ഉൾപ്പെടെ 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് യാത്രാമധ്യേയാണ് ബുധനാഴ്ച രാവിലെ 22 പേരുമായി വിമാനം കാണാതായത്. രാവിലെ 10.15ന് പറന്നുയർന്ന വിമാനം 15 മിനിറ്റിന് ശേഷമാണ് കാണാതായത്.