നികുതിയുടെ ആദ്യ ഗഡു മുൻകൂറായി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂൺ 15 ന് അവസാനിക്കാനിരിക്കെ, എൻഎഫ്ടിക്ക് കൃത്യമായ നിർവചനം നൽകാൻ കേന്ദ്ര സർക്കാർ . വെർച്വൽ ഡിജിറ്റൽ ആസ്തികൾക്ക് കീഴിൽ എന്തെല്ലാം ഉൾപ്പെടും എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കും. ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികൾക്ക് 30 ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസും കഴിഞ്ഞ ബജറ്റിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പ്രഖ്യാപിച്ചിരുന്നു. അത്തരം ആസ്തികൾക്കുണ്ടാകുന്ന നഷ്ടം മറ്റുള്ളവരിൽ നിന്നുള്ള നേട്ടങ്ങൾ കൊണ്ട് ലഘൂകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എൻഎഫ്ടിയുടെ മൂൽയം നിർണ്ണയിക്കുന്ന രീതിയും വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ നിന്ന് ടിഡിഎസ് ഈടാക്കുന്നതും സിബിഡിടി പരിശോധിക്കുന്നുണ്ട്. ക്രിപ്റ്റോ ഇടപാടുകളുടെ ഡാറ്റ ലഭിക്കാനെന്ന പേരിൽ സർക്കാർ ഏർപ്പെടുത്തിയ 1 ശതമാനം ടിഡിഎസ് 0.01 ശതമാനമായി കുറയ്ക്കണമെന്നാണ് ഈ മേഖലയിലെ ജനങ്ങളുടെ ആവശ്യം. നിലവിൽ ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് 18 ശതമാനം ജിഎസ്ടിയാണ് കേന്ദ്രം ഈടാക്കുന്നത്. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള എൻഎഫ്ടിക്ക് സമാനമായ എല്ലാ ടോക്കണുകളും കേന്ദ്രം ഒരേ രീതിയിൽ കൈകാര്യം ചെയ്യും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് റിവാർഡ് പോയിൻറുകൾ വെർച്വൽ ആസ്തികളായി പരിഗണിക്കണമോ എന്നും കേന്ദ്രം വ്യക്തമാക്കും.