Spread the love

100 പേർക്ക് സൗജന്യ ഹൃദയ വാൽവ് സർജറിക്ക് സഹായം നൽകാൻ ‘ഹൃദ്യം’ സഹായ പദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. മെക്കാനിക്കൽ വാൽവ് റീപ്ലേസ്മെൻറ് ശസ്ത്രക്രിയയിലൂടെ യോഗ്യരായ 100 പേർക്ക് സൗജന്യ ശസ്ത്രക്രിയ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ഹോസ്പിറ്റലും സംയുക്തമായാണ് ഹൃദയം പദ്ധതി പ്രകാരം വളരെ ചെലവേറിയ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംഘടിപ്പിക്കുന്നത്.

ഹൃദ്യം പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിൽ മെഡിക്കൽ ക്യാമ്പുകളിലൂടെ നിർധനരായ രോഗികളെ കണ്ടെത്തി, രാജഗിരി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയും രാജ്യത്തെ പ്രമുഖ ഹൃദ്രോഗവിദഗ്ദ്ധരിൽ ഒരാളുമായ ഡോ. ശിവൻ. കെ നായരുടെ നേതൃത്വത്തിൽ സൗജന്യ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർ ത്തോമ്മാ മാത്യൂസ് മൂന്നാമൻ കാതോലിക്കാ ബാവ, സ്വാമി സച്ചിദാനന്ദ, ശിവഗിരി മഠാധിപതി മമ്മൂട്ടി എന്നിവർ ചേർ ന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

By newsten