വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. പി സി ജോർജിന്റെ അറസ്റ്റിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീണന നയമാണെന്ന് ഷോൺ ആരോപിച്ചു. പി സി ജോർജിനെ ഒരു മണിക്കൂറെങ്കിലും ജയിലിൽ അടച്ച് മുഖ്യമന്ത്രിക്കു ആരെയോ ബോധ്യപ്പെടുത്തണം. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാത്തത് ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങൾ മുന്നിരയിൽ നിൽക്കുന്ന സമയത്തായിരുന്നു ഇത്. വിഷയത്തിൽ മുഖ്യമന്ത്രി എത്രമാത്രം പ്രതികാരബുദ്ധിയോടെയാണ് ഇടപെട്ടതെന്ന് തെളിയിക്കുന്നതാണ് ഈ നടപടിയെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ നാടകം നടക്കുന്നു എന്നതാണ് ഷോൺ ജോർജിന്റെ മറ്റൊരു ആരോപണം. തെളിവുകൾ നശിപ്പിക്കാൻ മാത്രം തയ്യാറാക്കിയ എഫ്.ഐ.ആറാണ് ഇതെന്ന് മനസ്സിലാക്കാൻ കഴിയും. പ്രസംഗത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഏതാനും വാചകങ്ങൾ മാത്രമാണ് എഫ്ഐആറിൽ പരാമർശിക്കുന്നത്. പിസി ജോർജിന്റെ വാക്കുകൾ ഇസ്ലാമിനു എതിരാണെന്ന പ്രചാരണമുണ്ട്. ചില തീവ്രവാദ ഗ്രൂപ്പുകളെ മാത്രമാണ് പിസി ജോർജ് വിമർശിച്ചതെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.