മധ്യപ്രദേശിലെ പന്ന ജില്ല വജ്ര ഖനികൾക്ക് പേരുകേട്ടതാണ്. ഇവിടെ ഒരു യുവതിയ്ക്ക് ഭാഗ്യം തെളിഞ്ഞത് വജ്രത്തിന്റെ രൂപത്തിലായിരുന്നു. വക്കാല ഗ്രാമത്തിലെ കർഷകനാണ് അരവിന്ദ് സിങ്. ഇയാളുടെ ഭാര്യ ചമേലി ബായിക്കാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് 2.08 കാരറ്റ് വിലമതിക്കുന്ന വജ്രം ലഭിച്ചത്. വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലയുള്ള വജ്രമാണിത്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വജ്രം ഉടൻ തന്നെ വിൽപ്പനയ്ക്ക് വയ്ക്കുന്നതാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് അജിത് സിംഗ് എന്നയാൾ ഈ പ്രദേശം ഭാഗ്യപരീക്ഷണത്തിനായി പാട്ടത്തിനെടുത്തത്.ഇവിടെയാണ് ചമേലി ജോലിചെയ്യുന്നത്. ലഭിച്ച വജ്രം അവർ ഡയമണ്ട് ഓഫീസിൽ നിക്ഷേപിച്ചു. വജ്ര വിൽപ്പനയ്ക്ക് ശേഷം ലഭിക്കുന്ന പണം സർക്കാരിന്റെ റോയൽറ്റിയും നികുതിയും വെട്ടിക്കുറച്ച ശേഷം ചമേലിക്കു തന്നെ നൽകുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ ഒരു വീട് നിർമ്മിക്കാൻ ഈ പണം ഉപയോഗിക്കുമെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പന്ന ജില്ലയിൽ നിന്നുള്ള നാൽ പേർ ചേർന്ന് 8.22 കാരറ്റ് വിലമതിക്കുന്ന വജ്രം ഖനനം ചെയ്തിരുന്നു. ജില്ലയിലെ ഹീരാപൂർ തപാരിയൻ പ്രദേശത്താണ് ഇത് കണ്ടെത്തിയത്. മധ്യപ്രദേശിലെ സാഗർ ഡിവിഷന്റെ ഭാഗമായ പന്ന ജില്ല വജ്ര നിക്ഷേപങ്ങൾക്ക് പേരുകേട്ടതാണ്. ഏകദേശം 12 ലക്ഷം കാരറ്റ് വിലമതിക്കുന്ന വജ്രനിക്ഷേപം ഇവിടെയുണ്ടെന്നാണ് കണക്ക്.
മദ്ധ്യപ്രദേശിൻറെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 380 കിലോമീറ്റർ അകലെയാണ് പന്ന ജില്ല സ്ഥിതി ചെയ്യുന്നത്.
പന്നയിലെ ഈ ദേശീയോദ്യാനം കെന്നാടി, പാണ്ഡവ്, ഗാഥ എന്നീ വെള്ളച്ചാട്ടങ്ങളുള്ള ജൈവവൈവിധ്യത്തിൻ പേരുകേട്ടതാണ്. ഇന്ന് ഈ സ്ഥലം മജഗാവ് ഖനിയിലാണ്. ഏഷ്യയിലെ ഏറ്റവും സജീവമായ വജ്ര ഖനി കൂടിയാണ് മജഗാവ്.