Spread the love

പൊടിക്കാറ്റിനെ തുടർന്ന് അടച്ചിട്ടിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് മൂന്ന് മണിക്കൂർ അടച്ചിട്ടിരിക്കുകയാണെന്നും വൈകിട്ട് 5.50 ഓടെ പ്രവർത്തനം പുനരാരംഭിച്ചതായും എയർപോർട്ട് അധികൃതർ അറിയിച്ചു.

വിമാനക്കമ്പനികൾ സാധാരണ നിലയിലായിരുന്നു സർവീസ് നടത്തിയിരുന്നത്. നഗരത്തിൽ പൊടിപടലങ്ങൾ തെളിഞ്ഞതോടെ ഇന്നലെ ജനജീവിതം സാധാരണ നിലയിലായി.

By newsten