Spread the love

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഒമാൻ സന്ദർശിക്കും. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോർഡ് തകർക്കാനുള്ള പര്യടനത്തിന്റെ ഭാഗമായാണ് 16 കാരനായ മക് റുതർഫോർഡ് സുൽത്താനേറ്റിൽ എത്തുന്നത്. അദ്ദേഹത്തിൻറെ സന്ദർശനത്തിൻ കഴിഞ്ഞ ദിവസം സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകിയിരുന്നു. മെയ് 31 ൻ പ്രത്യേകം രൂപകൽപ്പന ചെയ്ത വിമാനത്തിൽ അദ്ദേഹം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. ബ്രിട്ടീഷ്, ബെൽജിയൻ പൗരനായ മാക് റഥർഫോർഡ് ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ നിന്നാണ് തൻറെ യാത്ര ആരംഭിക്കുന്നത്.

18 കാരനായ ട്രാവിസ് ലുഡ്ലോയുടെ പേരിലുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവയാണ് യാത്രയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ. പൈലറ്റുമാരുടെ ഒരു കുടുംബത്തിൽ ജനിച്ച റഥർഫോർഡ് ഏഴാം വയസ്സിൽ പിതാവിനൊപ്പം പറക്കാൻ തുടങ്ങി. 15-ാം വയസ്സിൽ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി മാറി. ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായ 19 കാരിയായ സാറയുടെ പാതയാണ് റഥർഫോർഡ് പിന്തുടരുന്നത്.

By newsten