ലോക സാമ്പത്തിക ഫോറം രണ്ട് വർ ഷത്തിലൊരിക്കൽ തയ്യാറാക്കുന്ന ടൂറിസം വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 46 ൽ നിന്ന് 54 ആയി കുറഞ്ഞു.
ദക്ഷിണേഷ്യയിലെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ജപ്പാൻ ഒന്നാം സ്ഥാനവും യുഎസ്, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളും കരസ്ഥമാക്കി. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.