Spread the love

കുവൈറ്റിൽ വിവിധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തി. ശീതീകരിച്ച ചിക്കൻ, വെജിറ്റബിൾ ഓയിൽ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആട് എന്നിവയുടെ കയറ്റുമതിക്കാണ് നിരോധനം. വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

കയറ്റുമതി നിരോധനമുള്ള ഉൽപ്പന്നങ്ങൾ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ കര അതിർത്തികളിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ചിൽ ഇരുമ്പിന്റെ അവശിഷ്ടങ്ങൾ, പേപ്പർ, കാർഡ്ബോർഡ് എന്നിവയ്ക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതിക്ക് മൂന്ന് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 17 മുതൽ ജൂണ് 17 വരെയാണ് വിലക്ക്.

റഷ്യ, യുക്രൈൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ലോഹങ്ങളുടെ വില കുതിച്ചുയരുകയാണ്. സർക്കാർ, സ്വകാര്യ പദ്ധതികളുടെ ആവശ്യകത നിറവേറ്റുന്നതിൻ ഇരുമ്പിന്റെ ലഭ്യത ഉറപ്പാക്കുകയാണ് നിയന്ത്രണം.

By

Leave a Reply

Your email address will not be published. Required fields are marked *