നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൻ കീഴിലുള്ള വിസ പി.എസ്.എ.ടി ഫോം ഇനി ഏകീകൃത ദേശീയ പ്ലാറ്റ്ഫോമായി പ്രവർത്തിക്കും. ഇതിനു സൗദി മന്ത്രിസഭ നേരത്തെ തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകിയത്.
വ്യക്തികൾ നൽകുന്ന തൊഴിൽ വിസ അപേക്ഷയുടെ ഉത്തരവാദിത്തം മാനവ വിഭവശേഷി മന്ത്രാലയത്തിനു കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ പ്രഖ്യാപിച്ച പ്രീമിയം ഇഖാമ സെന്ററും സ്ഥാപിക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് മന്ത്രിസഭാ യോഗം ആരംഭിച്ചത്.