ലോകത്തുള്ള ആയിരത്തോളം വരുന്ന പന മരങ്ങൾ വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് നടത്തിയ പുതിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 92 പ്രദേശങ്ങളിലുള്ള 185 ഓളം പനവർഗ്ഗങ്ങൾ വംശനാശത്തിലാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
പ്രദേശവാസികളുടെ സഹായത്തോടെ മാത്രമേ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയൂവെന്നും ഗവേഷകർ പറഞ്ഞു. വനമേഖലയിൽ വളരുന്ന ചെടികളെക്കുറിച്ച് ആ നാട്ടുകാർക്ക് മാത്രമേ അറിയിക്കാനാകൂ. അതിനാൽ പഠനം ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ടിന്റെ മുഖ്യ രചയിതാവായ ഡോ.സിഡോണി ബെല്ല്ട്ട് അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി പ്രാധാന്യമുള്ള ഈന്തപ്പനകൾ നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത്തരത്തില്‍ പ്രാധാന്യമേറിയ നിരവധി സസ്യങ്ങള്‍ ഗുണം അറിയുന്നതിന് മുമ്പ് വംശനാശം സംഭവിക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. നേച്വര്‍ എക്കോളജി ആന്‍ഡ് എവല്യൂഷന്‍ എന്ന് ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.