കോഴിക്കോട്: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് പ്രാബല്യത്തിൽ. ഇതോടെ 25 കിലോ അരി ചാക്ക് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. മൊത്തക്കച്ചവടക്കാർ ഇത് സംബന്ധിച്ച് മില്ലുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 50 കിലോ ബാഗ് ഉണ്ടെങ്കിലും ചില്ലറ വ്യാപാരികളാണ് ഇത് വാങ്ങുന്നത്.
5 ശതമാനം ജിഎസ്ടി 25 കിലോഗ്രാമിനും അതിൽ താഴെയ്ക്കും ബാധകമാണ്. 25 കിലോ അരിയാണ് സംസ്ഥാനത്ത് സാധാരണക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്നത്. വിലക്കയറ്റം ഒഴിവാക്കാനാണ് നീക്കം.
ജി.എസ്.ടി നിലവിൽ വന്നതോടെ 25 കിലോ അരിയുടെ വില 42 രൂപയിലധികം വർദ്ധിച്ചതായി വ്യാപാരികൾ പറഞ്ഞു. പൊതുവെ, എല്ലാ അരി ഇനങ്ങളുടെയും മൊത്ത വിപണി കഴിഞ്ഞ ആഴ്ചയിൽ 2-3 രൂപ വർദ്ധിച്ചു. ഇതുകൂടാതെ, ജിഎസ്ടി വന്നതോടെ വില വർദ്ധിച്ചിരിക്കുകയാണ്.