ന്യൂഡല്‍ഹി: 2002ലെ കോംപറ്റീഷൻ ആക്ട് പ്രകാരം ചട്ടങ്ങൾ ലംഘിച്ചതിന് രാജ്യത്തെ വിവിധ കമ്പനികൾക്കെതിരെ രജിസ്റ്റർ ചെയ്തത് 4,369 കേസുകൾ. കോർപ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പിഴയുടെ 4.5 ശതമാനം മാത്രമാണ് കമ്പനികൾ അടച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.