Spread the love

ഗുവാഹത്തി: നാല് ബംഗ്ലാദേശി പെൺകുട്ടികളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. ഗുവാഹത്തിയിലെ കാമാഖ്യ റെയിൽവേ ജംഗ്ഷനിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകൾ പിടിച്ചെടുത്തു. ഇന്ത്യയിൽ ജോലി നൽകാനെന്ന വ്യാജേന മനുഷ്യക്കടത്ത് സംഘമാണ് ഇവരെ കൊണ്ടുവന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ചോദ്യം ചെയ്യലിൽ തങ്ങൾ ബംഗ്ലാദേശ് സ്വദേശികളാണെന്ന് കുട്ടികൾ വെളിപ്പെടുത്തി. ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുവന്നത്. വ്യാജ ആധാർ കാർഡുകളും ഇവർക്ക് കൈമാറിയിരുന്നു. അടുത്ത ലക്ഷ്യം ഡൽഹിയാണെന്നും അവർ കൂട്ടിച്ചേർത്തു. പൊലീസ് രക്ഷപ്പെടുത്തിയവരെല്ലാം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. ത്രിപുരയിൽ നിന്നാണ് ഇവർ എത്തിയതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

By newsten