Month: December 2022

‘കശ്മീര്‍ ഫയൽസിന്’ രണ്ടാംഭാഗം; പ്രഖ്യാപനവുമായി വിവേക് അഗ്നിഹോത്രി

മുംബൈ: ഇസ്രയേൽ സംവിധായകൻ നാദവ് ലാപിഡിന്‍റെ വിമർശനത്തിന് പിന്നാലെ ‘കശ്മീർ ഫയൽസി’ന്‍റെ തുടർച്ചയുണ്ടാകുമെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. രണ്ടാം ഭാഗത്തിന്‍റെ പേര് ‘ദ കശ്മീർ ഫയൽസ്: അണ്‍ റിപ്പോര്‍ട്ടഡ്’ എന്നായിരിക്കും. കശ്മീർ താഴ്വരയിലെ പണ്ഡിറ്റുകളുടെ വംശഹത്യയുടെ യാഥാർത്ഥ്യങ്ങൾ ഇത് പുറത്തുകൊണ്ടുവരുമെന്ന് വിവേക്…

ഇ-ഒപ്പിടാൻ സൗകര്യം; സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വി.സിക്ക് ഇ-ഒപ്പിടാനുള്ള സൗകര്യം ലഭ്യമാക്കിയതോടെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തടഞ്ഞുവച്ച 21 പരീക്ഷകളിൽ ബി.ടെക്‌., എം.ടെക്‌., എം.ബി.എ., എം.സി.എ. ഫലവും ബുധനാഴ്ച പ്രസിദ്ധീകരിച്ചു. അതേസമയം വി.സിക്ക് തുടരാമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത്…

കെ.കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ്; തുഷാർ മൂന്നാം പ്രതി

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ്…

ദുരൂഹ മരണങ്ങളിലെല്ലാം ഡിഎൻഎ പരിശോധന; നിർദ്ദേശം നൽകി പൊലീസ് മേധാവി

തിരുവനന്തപുരം: എല്ലാ ദുരൂഹ മരണങ്ങളിലും ഡിഎൻഎ പരിശോധന നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാകും. ഇത്തരം സന്ദർഭങ്ങളിൽ ആദ്യം ഡിഎൻഎ ടെസ്റ്റ് നടത്താത്തത്…

ലിഫ്റ്റ് പ്ലീസ്; മോഷണം കഴിഞ്ഞ് രക്ഷപ്പെടാൻ വീട്ടുടമയുടെ ബൈക്കിന് കൈ കാണിച്ച് കള്ളൻ

ചെന്നൈ: വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച മോഷ്ടാവ് രക്ഷപ്പെടാൻ കയറിയത് ഉടമയുടെ ബൈക്കിന്‍റെ പിറകിൽ. മോഷണവിവരം അറിയിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന വീട്ടുടമസ്ഥൻ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മോഷ്ടാവിനെ പിടികൂടുകയായിരുന്നു. ആവടിയിലെ ജെനിം രാജാദാസിന്‍റെ വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയതിനാണ്…

മുൻ ദേശീയ അത്‌ലറ്റ് ഇനി ജിം ട്രെയ്നർ; മാറ്റ് കുറയാതെ സ്വർണ്ണവല്ലിയുടെ ജീവിതം

മലപ്പുറം: മുൻ ദേശീയ അത്‌ലറ്റ് സ്വർണ്ണവല്ലി ഇനി മുതൽ ഫിറ്റ്‌നസ്സ് ട്രെയ്നറുടെ വേഷമണിയും.സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ജീവിതത്തിലെ മറ്റൊരു തലത്തിലേക്കുള്ള അവരുടെ പ്രവേശനം. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം നടത്തുന്ന കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് സ്വർണ്ണവല്ലി ഫിറ്റ്നസ് ട്രെയിനറായി…

അൽഷിമേഴ്‌സ് ചികിത്സയിൽ മുന്നേറ്റം; പുതിയ മരുന്ന് സ്മൃതിനാശം മന്ദഗതിയിലാക്കുന്നതായി കണ്ടെത്തൽ

ലോസ് ആഞ്ജലിസ്: അൽഷിമേഴ്സ് രോഗം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് മന്ദഗതിയിലാക്കാൻ ‘ലെകാനെമാബ്’ എന്ന പുതിയ മരുന്നിന് കഴിയുമെന്ന് കണ്ടെത്തി. 18 മാസം മരുന്ന് കഴിച്ചവരിൽ ഓർമക്കുറവ് 27 ശതമാനം വരെ മന്ദഗതിയിലായിരുന്നു. അൽഷിമേഴ്സിന് നിലവിൽ ഫലപ്രദമായ ചികിത്സ ഇല്ലെന്നിരിക്കെ, പുതിയ ഫലം ഒരു…

മിൽമ പാൽ, പാൽ ഉൽപ്പന്നങ്ങളുടെ വില വർധന നിലവിൽ വന്നു; വർധന ലിറ്ററിന് 6 രൂപ

തിരുവനന്തപുരം: മിൽമ പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർധന നിലവിൽ വന്നു. പാലിന്‍റെ വില ലിറ്ററിന് 6 രൂപ വർധിച്ചു. അര ലിറ്റർ തൈരിന്റെ പുതിയ വില 35 രൂപയാണ്. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ ഒരു ലിറ്റർ പാലിന് 8.57…

മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തെ സർക്കാർ കാണുന്നത് അസഹിഷ്ണുതയോടെ; സീറോ മലബാർ സഭ

കൊച്ചി: വിഴിഞ്ഞത്തെ തീരദേശവാസികളെ വികസനത്തിന്‍റെ പേരിൽ കൈവിടരുതെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. പദ്ധതി നടപ്പാക്കണമെന്ന സർക്കാരിന്റെ പിടിവാശി നീതീകരിക്കാനാവില്ല. സ്ഥിരം മത്സ്യത്തൊഴിലാളികൾ വികസന പദ്ധതികൾക്കായി കുടിയൊഴിക്കപ്പെടുകയാണ്. അവരുടെ ജീവൻമരണ പോരാട്ടത്തെ അസഹിഷ്ണുതയോടെയാണ് സർക്കാർ നേരിടുന്നത്. തിരുവനന്തപുരം ആർച്ച് ബിഷപ്പ്,…

ഗുജറാത്ത് പോളിംഗ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലായി 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം ഡിസംബർ അഞ്ചിന് നടക്കും. വോട്ടെണ്ണൽ ഡിസംബർ…