Month: December 2022

ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്-19ൽ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീർണ്ണമായ വിതരണ തടസ്സങ്ങൾ, ഉയർന്ന പണപ്പെരുപ്പം തുടങ്ങിയ വിവധ പ്രശ്നങ്ങളെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇത്തരം സാമ്പത്തിക ആഘാതങ്ങളിൽ ആശങ്കാകുലരാണ്. അതേസമയം, ഭക്ഷ്യവിലയിലെ വിതരണ…

ഹരിത ബിസിനസിൽ ചുവട് വയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ബദൽ ഊർജ്ജ ബിസിനസുകൾക്കായി പുതിയ കമ്പനി രൂപീകരിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള ബിസിനസിന് പുറമേ, ജൈവ ഇന്ധനങ്ങൾ, ബയോഗ്യാസ്, ഗ്രീൻ ഹൈഡ്രജൻ, ഇവി മൊബിലിറ്റി, ഇവി ബാറ്ററികൾ തുടങ്ങിയ…

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വിസി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂരിലെ മലബാർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് സർവകലാശാല അഫിലിയേഷൻ നൽകിയില്ല എന്നാണ് ആക്ഷേപം. സർക്കാരും…

സ്വവർഗവിവാഹത്തിന് സംരക്ഷണം നൽകുന്ന കരട് നിയമത്തിന് യു.എസ്‌ സെനറ്റിന്റെ അംഗീകാരം

വാഷിങ്ടൺ: സ്വവർഗവിവാഹവും വ്യത്യസ്ത വംശങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹവും സംരക്ഷിക്കുന്ന കരട് നിയമം യുഎസ് പാർലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റ് അംഗീകരിച്ചു. 100 അംഗ സഭയിൽ 61 പേർ അനുകൂലിച്ചും 36 പേർ എതിർത്തും വോട്ട് ചെയ്തു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് പുറമെ പ്രതിപക്ഷമായ…

ലോകകപ്പിൽ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജര്‍മനി; എതിരാളികളായി കോസ്റ്റാറിക്ക

ദോഹ: ലോകകപ്പ് ഫുട്ബോളിൽ നോക്കൗട്ട് റൗണ്ട് കടക്കാനുള്ള അവസാന പോരാട്ടത്തിന് ബൂട്ടുകെട്ടി ജർമനി, ബെൽജിയം, ക്രൊയേഷ്യ ടീമുകൾ. മൊറോക്കോ, ജപ്പാൻ, കോസ്റ്റാറിക്ക ടീമുകളും ഒപ്പമുണ്ട്. ഗ്രൂപ്പ് ഇ, എഫ് എന്നിവയിലായിരിക്കും മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ഇയിൽ ജർമനി കടുത്ത പ്രതിസന്ധിയിലാണ്. അവസാന…

പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് സമയത്തെ പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ലോകായുക്തയുടെ ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം. അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും…

തലച്ചോറിനെ കംപ്യൂട്ടറാക്കാൻ ന്യൂറാലിങ്ക്; മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി മസ്ക്

ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കോർപ്പറേഷൻ മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പ് പരീക്ഷിക്കാൻ ഒരുങ്ങുന്നു. മസ്കിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്ന ചിപ്പ്. ആറുമാസത്തിനകം മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബുധനാഴ്ച ന്യൂറാലിങ്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് മസ്ക് ഇക്കാര്യം…

കാൻസർ സ്ഥിരീകരിക്കപ്പെടുന്നത് പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിൽ

പെൺകുട്ടികളേക്കാൾ ആൺകുട്ടികളിലാണ് ഇന്ത്യയിൽ ക്യാൻസർ കേസുകൾ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനം. ശാരീരിക സവിശേഷതകൾ കൊണ്ടല്ല, മറിച്ച് ലിംഗവിവേചനം മൂലമാണ് പെൺകുട്ടികൾ രോഗനിർണയത്തിൽ പിന്നോട്ട് പോയത്. ലാൻസെറ്റ് ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 19 വയസ് വരെ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 2005…

ചരിത്രമെഴുതി ഫിഫ; കളി നിയന്ത്രിക്കാൻ വനിതാ റഫറിമാരെത്തും

ദോഹ: ഒരു നൂറ്റാണ്ടോളം നീണ്ട ഫിഫ പുരുഷ ലോകകപ്പിന്റെ ചരിത്രം തിരുത്താൻ വനിതാ റഫറിമാർ ഇറങ്ങുന്നു.ഇന്ന് കോസ്റ്റാറിക്കയും -ജർമ്മനിയും ഏറ്റുമുട്ടുമ്പോൾ അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ വിസിലുമായി ഇറങ്ങുന്ന മൂന്ന് റഫറിമാരും വനിതകളാണ്.ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാർട്ട് ആണ് പ്രധാന റഫറി. ബ്രസീലിന്‍റെ…

പെൻഷൻ പ്രായപരിധി 58 ആക്കണം; ഹൈക്കോടതി ജീവനക്കാർ ഹർജി നൽകി

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചില ജീവനക്കാർ നൽകിയ ഹർജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഈ മാസം ആറിന് പരിഗണിക്കും. പെൻഷൻ പ്രായപരിധി 56 ൽ നിന്ന് 58 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട്…