Month: December 2022

റോഡ് സൗകര്യമില്ല; അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയിൽ ചുമന്ന്

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്. അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകനെ മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചുമന്ന് കൊണ്ടുപോകുകയായിരുന്നു. കടുകമണ്ണ ഊരിലാണ് സംഭവം. ആശുപത്രിയിലെത്തിച്ച ഉടൻ യുവതി…

സംസ്ഥാനത്ത് അടുത്ത മണിക്കൂറിൽ 10 ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടുത്ത മൂന്ന് മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ 10 ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…

എംഎൽഎയുടെ കാറിന്റെ ചക്രം റോഡിൽ ഊരിത്തെറിച്ചു; അപകടം ഒഴിവായി

കോതമംഗലം: ഓടുന്നതിനിടെ ആന്‍റണി ജോൺ എം.എൽ.എയുടെ കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചു. ഡ്രൈവർ അല്ലാതെ മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തി കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. മുത്തംകുഴിക്ക് സമീപമാണ് അപകടമുണ്ടായത്. ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. 10…

ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം; റെക്കോർഡിന് റൊണാള്‍ഡോ

ദോഹ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം എന്ന റെക്കോർഡാണ് റൊണാൾഡോ നേടുക. 2022 ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ പോർച്ചുഗലിന്…

ശബരിമല; തീർത്ഥാടകരുടെ എണ്ണം കൂടുന്നു, പൊലീസ് നിയന്ത്രണം പാളുന്നു

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നു. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ആറോ ഏഴോ മണിക്കൂർ കാത്തുനിന്നിട്ടും സന്നിധാനത്ത് എത്താൻ കഴിയാത്തത് ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ അശാസ്ത്രീയത മൂലമാണെന്നാണ് പരാതി. ശനിയാഴ്ച ഒരു ലക്ഷത്തോളം തീർത്ഥാടകർ എത്തിയതോടെ നടപ്പന്തലിൽ…

ഫിഫ ലോകകപ്പ്; ഇംഗ്ലണ്ടിനെ മടക്കി ഫ്രാൻസ്, ഇനി സെമിയിൽ

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച ഫ്രാൻസ് അവസാന നാലിൽ ഇടം നേടി. നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് സെമിയിൽ മൊറോക്കോയെ നേരിടും. ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് ആദ്യം ലീഡ് നേടി. 17-ാം…

രാഹുൽ ഗാന്ധി വാക്ക് പാലിച്ചു! വിദ്യാർത്ഥിനികൾക്കൊപ്പം ഹെലികോപ്റ്റർ യാത്ര

കോട്ട: വ്യോമ യാത്ര എന്ന വിദ്യാർത്ഥിനികളുടെ ആഗ്രഹം സാധിച്ചു നൽകാമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് നൽകിയ ഉറപ്പാണ് അദ്ദേഹം വ്യാഴാഴ്ച പാലിച്ചത്. 20 മിനിറ്റോളം വിദ്യാർത്ഥിനികൾ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു. നവംബർ 29ന്…

മാൻഡസ് ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ…

ഫിഫ ലോകകപ്പ്; പോർച്ചുഗലിനെ തോൽപ്പിച്ച് മൊറോക്കോ സെമിയിലേക്ക്

ദോഹ: ഫിഫ ലോകകപ്പ് മൂന്നാം ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെതിരെ മൊറോക്കോയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മൊറോക്കോയ്ക്ക് വേണ്ടി യുസഫ് എൻ നെസിറിയാണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. എക്സ്ട്രാ ടൈമിലെ മൂന്നാം മിനുട്ടിൽ മൊറോക്കോ താരം വാലിദ് ചെദ്ദേരി റെഡ്…

ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; 30 പേർക്ക് പരിക്ക്, ആർക്കും ഗുരുതരമല്ല

തുറവൂർ: ദേശീയപാതയിൽ കോടംതുരുത്ത് മീഡിയൻ വിടവിലൂടെ യു ടേൺ എടുക്കുകയായിരുന്ന ട്രെയ്ലർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ…