Month: November 2022

സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കാൻ ആമിര്‍ ഖാന്‍

സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഏറെ പ്രതീക്ഷയോടെ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’ തിയേറ്ററില്‍ പരാജയമായതിന് പിന്നാലെയാണ് താന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് ആമിര്‍ അറിയിച്ചിരിക്കുന്നത്.  തന്റെ അമ്മയ്ക്കും കുടുംബത്തിനും മക്കള്‍ക്കും…

മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്

റിയാദ്: മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആഹ്വാനം.  വ്യാഴാഴ്ച രാജ്യത്തുടനീളം മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താനാണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആഹ്വാനം ചെയ്തത്. പശ്ചാത്താപത്തിനും ക്ഷമയ്ക്കും കാരുണ്യത്തിനും വേണ്ടി സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന്…

ആറ്റിങ്ങലിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്

തിരുവനന്തപുരം: ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സബ് ജില്ലാ സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും തല്ലുണ്ടാക്കിയവരെല്ലാം ഓടി…

മാണി സി കാപ്പനെതിരായ വഞ്ചനാ കേസ്; ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിക്ക് നി‍ര്‍ദ്ദേശം

ന്യൂഡൽഹി: പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ വഞ്ചനാ കേസിൽ സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതിയിൽ വഞ്ചനാ കേസിനെതിരെ കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. നാല് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് നിർദ്ദേശം. കേസിലെ…

കൈവേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി; യുവാവ് മരിച്ചു

ഇന്ദോർ: കൈ വേദനയ്ക്ക് യൂട്യൂബ് നോക്കി സ്വന്തമായി മരുന്ന് ഉണ്ടാക്കി കഴിച്ചയാൾ മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇന്ദോറിലെ സ്വർണ്ണബാഗ് കോളനിയിൽ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബിൽ നോക്കി വനമേഖലയിൽ നിന്നുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുകയായിരുന്നുവെന്നാണ്…

മ്യാന്മാറിൽ തടവിലായ മലയാളികൾ ഉൾപ്പെടെ 38 ഇന്ത്യക്കാര്‍ക്ക് കൂടി മോചനം

മുംബൈ: മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന 38 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. മൂന്ന് മലയാളികളും 22 തമിഴ്നാട് സ്വദേശികളും അടങ്ങുന്ന സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംഘത്തിൽ ഒരു സ്ത്രീയുമുണ്ട്. 45 ദിവസമാണ് മലയാളികൾക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ഇന്നലെയാണ് എംബസി…

പൊള്ളാർഡ് ഐപിഎല്ലിൽനിന്ന് വിരമിച്ചു; ബാറ്റിങ് കോച്ചായി മുംബൈ ഇന്ത്യൻസിനൊപ്പം തുടരും

വെറ്ററൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിച്ചു. മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ യാത്ര ആരംഭിച്ച പൊള്ളാർഡ് അതേ ടീമിൽനിന്ന് തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യൻസുമായുള്ള ആത്മബന്ധം കണക്കിലെടുത്ത് ബാറ്റിങ് കോച്ചായി തുടരാനുള്ള മാനേജ്മെന്‍റിന്‍റെ…

ലാഭവിഹിതം പ്രഖ്യാപിച്ച് ഒഎന്‍ജിസി; അറ്റാദായത്തില്‍ 30% ഇടിവ്

സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻജിസിയുടെ അറ്റാദായം 2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 30 ശതമാനം കുറഞ്ഞു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 12,826 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഒഎൻജിസി 18,347.7 കോടി രൂപ അറ്റാദായം നേടിയിരുന്നു.…

വിവാഹത്തിന് വരന്റെ കൂട്ടുകാർ അണിഞ്ഞ വേഷം കണ്ട് അമ്പരന്ന് അതിഥികൾ

വിവാഹച്ചടങ്ങിന് എത്തിയ വരന്‍റെ രണ്ട് സുഹൃത്തുക്കൾ ധരിച്ചിരുന്ന വസ്ത്രം കണ്ട് അമ്പരന്ന് അതിഥികൾ. ഇന്ത്യക്കാരനായ വരന്റെ ചിക്കാഗോയിൽ നടന്ന വിവാഹച്ചടങ്ങിലാണ് ഒരു സർപ്രൈസ് ആയി, സാരി ധരിച്ച് സുഹൃത്തുക്കൾ എത്തിയത്. സുഹൃത്തുക്കളെ കണ്ടപ്പോൾ വരൻ അമ്പരന്നു എന്നു മാത്രമല്ല, ചിരിച്ച് ചിരിച്ച്…

ആർഎസ്എസ് അനുകൂല പ്രസ്താവന; സുധാകരനെതിരെ പരാതിയുമായി എംപിമാർ

ന്യൂ‍ഡൽഹി: കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകി, ജവഹർലാൽ നെഹ്റു വർഗീയ ഫാസിസവുമായി…