Month: November 2022

മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു; പൊതുപരിപാടികൾ റദ്ദാക്കി

തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കി. രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ വീട്ടിൽ തന്നെയാണ് നടക്കുക. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഈ ദിവസങ്ങളിൽ…

ഗവർണറുടെ ചാൻസലർ പദവി നീക്കാൻ ബിൽ; നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ

തിരുവനന്തപുരം: ഡിസംബർ അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർക്ക് ശുപാർശ നൽകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവർണറുടെ ചാൻസലർ പദവി നീക്കാൻ ബിൽ കൊണ്ടുവരാനും യോഗത്തിൽ തീരുമാനമായി. പതിനാല് സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള…

പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലിനെ തടയാൻ യുക്രൈൻ ‍അയച്ച മിസൈലെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പോളണ്ടിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ അയച്ച മിസൈലുകളെന്നു റിപ്പോർട്ട്. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചതായി പറഞ്ഞ പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം…

സുധാകരൻ രാജി സന്നദ്ധത അറിയിച്ചെന്നത് തെറ്റായ വാർത്ത; വി ഡി സതീശന്‍

തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നത് ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിസന്ധിയിലായ സംസ്ഥാന സർക്കാരിനെ രക്ഷിക്കാനായി ഡൽഹിയിൽ നിന്ന് വ്യാജ വാർത്തകൾ നൽകുകയാണെന്നും സതീശൻ പറഞ്ഞു.…

രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നം മൂലം; ഇ.പി ജയരാജൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ ധർണയിൽ മുന്നണി കൺവീനർ ഇ.പി ജയരാജന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് ധർണയിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും…

താര പ്രചാരകരുടെ പട്ടികയിലില്ല; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞ് തരൂര്‍

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വിട്ടുനിൽക്കുന്നു. കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് തരൂരിന്റെ ഈ നീക്കം. ഗുജറാത്തിലെ കോൺഗ്രസിന്‍റെ വിദ്യാർത്ഥി വിഭാഗമാണ് തരൂരിനെ പ്രചാരണത്തിന്…

സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് സ്റ്റേ; തുടർനടപടികൾ തടഞ്ഞു

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ. കേസിലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി.…

ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ; വിശദീകരണം തേടാന്‍ രാജ്ഭവന്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അപകീർത്തികരമായ പരാമർശങ്ങളുള്ള ബാനർ സ്ഥാപിച്ച സംഭവത്തിൽ സർവകലാശാല, കോളേജ് അധികൃതരിൽ നിന്നും അധികാരികളിൽ നിന്നും രാജ്ഭവൻ വിശദീകരണം തേടും. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് ഗവർണറെ അവഹേളിക്കുന്ന തരത്തിലുള്ള ബാനർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്.എഫ്.ഐ…

നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സ് 140 പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 140 പോയിന്റ് താഴ്ന്ന് 61,730ലും എൻഎസ്ഇ നിഫ്റ്റി 37 പോയിന്റ് താഴ്ന്ന് 18,366ലും വ്യാപാരം ആരംഭിച്ചു. അതേസമയം, ആദ്യ വ്യാപാരത്തിൽ വിശാലമായ വിപണികൾ…

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല; കെ സുധാകരൻ

തിരുവനന്തപുരം: ആർഎസ്എസ് അനുകൂല പരാമർശത്തിന്റെ പേരിൽ താൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് കെ.സുധാകരൻ. സ്ഥാനം ഒഴിയാമെന്ന് ആരെയും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറാണെന്ന് കത്ത് അയച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരന്‍റേത്…