Month: November 2022

പോളണ്ടിലെ മിസൈലാക്രണത്തിൽ റഷ്യക്ക് ബൈഡന്‍റെ ക്ലീൻ ചിറ്റ്

വാഴ്സോ: പോളണ്ട് അതിർത്തിയിലെ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട തർക്കത്തിൽ റഷ്യയെ പിന്തുണച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മിസൈൽ വിക്ഷേപിച്ചത് റഷ്യയാകാനിടയില്ല എന്ന് ബൈഡൻ പറഞ്ഞു. മിസൈൽ റഷ്യൻ നിർമിതമാണെന്ന് പോളണ്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈഡന്‍റെ പരാമർശം. റഷ്യയുടെ മിസൈൽ ആയിരിക്കാമെങ്കിലും…

ഫിഫ ലോകകപ്പ്; ആരാധകരുടെ യാത്ര സുഗമമാക്കൻ ജിദ്ദ വിമാനത്താവളം തയ്യാറായി

ജിദ്ദ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരുടെ യാത്ര സുഗമമാക്കാൻ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങി. പതിവ് വിമാന സർവീസുകൾക്ക് പുറമെ ഖത്തറിലേക്ക് പ്രത്യേക…

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന കള്ളനും ഭ​ഗവതിയും ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റിന്‍റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കള്ളനും ഭഗവതിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീ, ബംഗാളി നടി മോക്ഷ…

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഗവർണറുമായി തർക്കത്തിലായ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പഠിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് പഠനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. ഡിസംബർ അഞ്ച്…

മണ്ഡലകാല തീർഥാടനത്തിന് ശബരിമല നട തുറന്നു; ഭക്തരുടെ തിരക്ക്

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്നു. തുടർന്ന് പുതിയ ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവർക്ക് സ്വീകരണം…

വിഘ്‍നേശ് ശിവനും അജിത്തും ഒന്നിക്കുന്നു; ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങിയേക്കും

അജിത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ‘തുനിവ്’ പൊങ്കൽ റിലീസിന് തയ്യാറെടുക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ജോലികൾ അടുത്തിടെയാണ് അജിത്ത് പൂർത്തിയാക്കിയത്. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ വിഘ്‍നേശ് ശിവനും അജിത്തും ആദ്യമായി ഒരു ചിത്രത്തിൽ…

ഐസിസി രൂപീകരിച്ചില്ലെന്ന് വിവരം; സിനിമാ ലൊക്കേഷനില്‍ സന്ദർശനവുമായി വനിതാ കമ്മീഷൻ

കൊച്ചി: നിലവിൽ പുരോഗമിക്കുന്ന ‘സ്ഥാനാർഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ലൊക്കേഷൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പരിശോധിച്ചു. ചിത്രത്തിനായി ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) രൂപീകരിച്ചിട്ടില്ലെന്ന വിവരത്തെ തുടർന്നാണ് കമ്മിഷൻ ചെയർപേഴ്സൺ സതീദേവി കഴിഞ്ഞ ദിവസം എറണാകുളം ബ്രഹ്മപുരം സ്‌കൂള്‍ ഷൂട്ടിംഗ്…

കുഴിയിൽ വീണപ്പോൾ ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച്; ടിം കുക്കിന് നന്ദി പറഞ്ഞ് 17കാരൻ

പൂനെ: സുഹൃത്തുക്കൾക്കൊപ്പം ട്രക്കിംഗിനിടെ അപകടത്തിൽ പെട്ടപ്പോൾ ആപ്പിൾ വാച്ചാണ് തന്നെ രക്ഷിച്ചതെന്ന് 17 വയസുകാരൻ. ട്രെക്കിംഗിനിടെ കുട്ടി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെടുത്താൻ ആപ്പിൾ സിഇഒ ടിം കുക്കിന് ഇ-മെയിൽ അയച്ചു. ടിം കുക്ക് മറുപടി അയക്കുകയും…

വിമാനയാത്രയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; ഉത്തരവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് വിമാനങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. യാത്ര ചെയ്യുമ്പോൾ മാസ്കോ മുഖാവരണമോ ധരിക്കണമെന്ന് നിർബന്ധമില്ല. യാത്രക്കാർക്ക് അവരുടെ…

കോൺഗ്രസ് മറുപടിയിൽ സംതൃപ്തർ; യുഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തൃപ്തരാണെന്ന് മുസ്ലിം ലീഗ് അറിയിച്ചു. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെ.സുധാകരൻ സംസാരിച്ചു. മുസ്ലീം ലീഗ് യു.ഡി.എഫിൽ തന്നെ തുടരുമെന്ന് ഉന്നതാധികാര സമിതി യോഗത്തിന്…