Month: November 2022

ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന ജനപിന്തുണ പാർട്ടി പരിശോധിക്കണമെന്നും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ സി.പി.എം…

“എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു”; ഷാഫി പറമ്പിലിൻ്റെ കത്തുമായി സിപിഎം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എയ്ക്കെതിരെ തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ഫ്ലക്സ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ തേടി ഷാഫി എഴുതിയ കത്ത് ഫ്ലക്സ് ബോർഡിലും നോട്ടീസ് ബോർഡിലും ഒട്ടിച്ചിട്ടുണ്ട്. കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ്…

ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിനടുത്ത് ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. മൂന്ന് മാസത്തിനകം അനധികൃത നിർമ്മാണം ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുനീക്കാൻ ഉത്തരവിൽ പറയുന്നു. എന്നാൽ, വിധി വന്ന് ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടം ക്രമപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല.…

യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി മുന്നേറ്റം 

വാഷിങ്ടണ്‍: യു.എസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ഇടക്കാല തിരഞ്ഞെടുപ്പിൽ, 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ 218 ലധികം സീറ്റുകൾ റിപ്പബ്ലിക്കൻമാർ നേടി. അതേസമയം, ഉപരിസഭയായ സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അധോസഭയായ…

കോട്ടയത്ത് മണ്ണിടിച്ചിലിൽപ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടിച്ചിലിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുശാന്തിനെ ആണ് രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയിൽ കഴിയെ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട്…

ഇന്ത്യയിൽ 635 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.02 %

ഇന്ത്യയിൽ 635 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,311 ആയി, അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ…

മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ പിടിയിൽ; കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ

വയനാട്: മീനങ്ങാടിയിൽ ജനവാസമേഖലയിൽ പ്രവേശിച്ച കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയാണ് കടുവ കൂട്ടിലായത്. എടക്കൽ ഗുഹയിലേക്കുള്ള വഴിയിൽ കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച്…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; 39000 രൂപയിലേക്ക് എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 39,000 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് ഗ്രാമിന്…

ശ്രദ്ധ വധം; തലയോട്ടി കണ്ടെത്താനായില്ല, തെളിവെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി: യുവാവ് തന്‍റെ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് പല തവണയായി വലിച്ചെറിഞ്ഞ കേസിൽ പൊലീസിന് മുന്നിൽ വെല്ലുവിളികൾ നിരവധി. പ്രതി അഫ്താബുമായുള്ള പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അഫ്താബ് വലിച്ചെറിഞ്ഞതായി പറയപ്പെടുന്ന കാട്ടിൽ നിന്ന്…

ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ബിൽ; വകുപ്പുകളോട് തയ്യാറാക്കാൻ നിർദ്ദേശിച്ച് മന്ത്രിസഭ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകി. സർക്കാരിന് മേൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത തരത്തിലായിരിക്കും ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ബിൽ നിയമസഭയിൽ പാസാക്കുന്നതിന്…