Month: November 2022

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുകയാണ് സന്ധ്യ ദേവനാഥൻ. 2023 ജനുവരി 1ന് പുതിയ ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥൻ പ്രവർത്തിക്കും. മെറ്റ ഇന്ത്യ മേധാവി അജിത്…

ഖത്തറിന്റെയും ജനങ്ങളുടെയും കഥ പറയുന്ന ‘ഖത്തർ പ്ലസ്’ പുറത്തിറക്കി

ദോഹ: ഖത്തറിന്‍റെയും അവിടുത്തെ ജനങ്ങളുടെയും കഥ പറയുന്ന ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ ഖത്തർ പ്ലസ് (ക്യുഎംസി) ഖത്തർ മീഡിയ കോർപ്പറേഷൻ ആരംഭിച്ചു. ഈ പ്ലാറ്റ്ഫോം രാജ്യത്തിന്‍റെ ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും വെളിച്ചം വീശും. പ്രാദേശിക വാർത്തകൾ, കായികം, സംസ്കാരം തുടങ്ങിയ വിഷയങ്ങളുടെ വിശദമായ…

ഗ്യാസ് മോഷണമടക്കം പൊക്കാൻ എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡ് വരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളിൽ മൂന്നു മാസത്തിനകം ക്യുആർ കോഡ് സ്ഥാപിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ നീക്കം വെളിപ്പെടുത്തിയത്. ഗ്യാസ് വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും…

പ്രിയ വർഗീസിന് തിരിച്ചടി; നിയമനപ്പട്ടിക പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നുമുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ച് ഹൈക്കോടതി. പ്രിയയ്ക്ക് അധ്യാപന യോഗ്യതയില്ലെന്നും അതിനാൽ നിയമനപ്പട്ടിക പുനഃപരിശോധിച്ച് റാങ്ക് പട്ടിക…

കുടുംബത്തിന് നേരേ ആക്രമണം; മര്‍ദനമേറ്റ പത്ത് വയസ്സുകാരി മരിച്ചു

ചെന്നൈ: ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് തമിഴ്‌നാട് പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി മർദിച്ച പത്ത് വയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശിനി കർപ്പകാംബാൾ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആൺമക്കള്‍, മകൾ കർപ്പകാംബാൾ…

കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കരിക്കിന്‍റെ ഹിറ്റ് വെബ് സീരീസായ…

‘വൃഷഭ’യിൽ മോഹൻലാലിനൊപ്പം വിജയ് ദേവരകൊണ്ടയും

മോഹൻലാലിനെ നായകനാക്കി കന്നട സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. മലയാളം-തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിനൊപ്പം തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ടയും…

പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല; ഹൈക്കോടതി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ.പ്രൊഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹൈക്കോടതി. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് കോടതി കണ്ടെത്തി. യുജിസി നിബന്ധനകൾക്ക് അപ്പുറം കടക്കാൻ കഴിയില്ലെന്നും കോടതി…

‘കുഴിവെട്ട്’ പറഞ്ഞതായി ഓർക്കുന്നില്ല; പ്രിയ വര്‍ഗീസിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന വിഷയം പരിഗണിക്കവേ നാഷണൽ സർവീസ് സ്കീമിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓർമ്മയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻ.എസ്.എസിന്‍റെ പ്രകടനത്തെ മോശമായി കണ്ടിട്ടില്ല. കുഴിവെട്ട് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും…

സോളാർ പദ്ധതി; ജർമ്മൻ ബാങ്കുമായി എസ്ബിഐ വായ്പാ കരാർ ഒപ്പുവെച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് കെഎഫ്ഡബ്ല്യുയുമായി വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ ഇടപാടിലൂടെ സൗരോർജ പദ്ധതികൾക്ക് ധനസഹായം നൽകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഇന്തോ-ജർമ്മൻ സൗരോർജ പങ്കാളിത്തത്തിന്‍റെ…