Month: November 2022

7.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ തലയോട്ടി ലേലത്തിന്; വില 162 കോടി

76 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ തലയോട്ടി അടുത്ത മാസം ലേലത്തിന് വയ്ക്കും. ടൈറനോസോറസ് റെക്സിന്‍റെ ഫോസിൽ ചെയ്ത തലയോട്ടി ഡിസംബർ 9ന് ന്യൂയോർക്കിലാണ് തത്സമയ ലേലം നടത്തുക. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണ്ണമായ തലയോട്ടികളിലൊന്നാണിത്.  15 മുതല്‍ 20…

എകെജി സെന്‍റര്‍ ആക്രമണ കേസ്; നാലാം പ്രതി നവ്യയുടെ ജാമ്യാപേക്ഷയിൽ വിധി 19ന്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണ കേസിലെ നാലാം പ്രതിയായ നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19ന് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നവ്യ ആക്രമണത്തിലെ പ്രധാന കണ്ണിയാണെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും…

ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ കനത്ത പ്രഹരം; കെ.സുധാകരന്‍

തിരുവനന്തപുരം: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി, യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച് സര്‍വകലാശാല നിയമനങ്ങൾ നടത്തിയ സി.പി.എമ്മിന്റെ അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കുമേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. “മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ…

ഗായകനാകാൻ ഉണ്ണി മുകുന്ദൻ; ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ പുതിയ പാട്ടെത്തി

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ തന്നെയാണ് ‘പൊൻപുലരികൾ പോരുന്നേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ സംഗീതം ഷാൻ റഹ്മാനും വരികൾ എഴുതിയിരിക്കുന്നത്…

കണ്ണൂർ സർവകലാശാല നിയമനം; ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ. പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. പ്രിയയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നിയമനം പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടു.…

ഓഹരി സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി

മുംബൈ: ഓഹരി സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 230.12 പോയിന്‍റ് ഇടിഞ്ഞ് 61750ലും നിഫ്റ്റി 65.75 പോയിന്‍റ് താഴ്ന്ന് 18343.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1520 ഓഹരികൾ നേട്ടത്തിലും 1987 ഓഹരികൾ നേട്ടത്തിലും അവസാനിച്ചു. 109 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു.…

ബഫർസോൺ പരിധി; 28ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ 28ന് യുഡിഎഫ് ഹർത്താൽ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, നിർമാണ നിരോധനം പിൻവലിക്കുക, ബഫർസോൺ പരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.

ഇതാ ബിസിനസുകാരനായ എന്റെ ഭർത്താവ്; വിവാഹ വാർത്തകളെ പരിഹസിച്ച് തമന്ന

നടി തമന്ന വിവാഹിതയാവുന്നു എന്നും ബിസിനസുകാരനാണ് വരനെന്നും കഴിഞ്ഞ ഏതാനും ദിനങ്ങളായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം ചർച്ചകളെയും വാർത്തകളെയുമെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമന്ന. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. ബിസിനസുകാരനായ എന്റെ ഭർത്താവ് എന്ന തലക്കെട്ടോടെയുള്ള ഒരു വീഡിയോ ആണ് തമന്ന…

കാന്താര ഒടിടിയിലേയ്ക്ക്; നവംബർ 24ന് ആമസോൺ പ്രൈമിൽ

ബ്രഹ്മാണ്ഡ സിനിമകളുടെ ആരവവും ബഹളങ്ങളുമില്ലാതെ തിയറ്ററുകളിലെത്തി കൊടുങ്കാറ്റായി മാറിയ റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം ‘കാന്താര’ നവംബർ 24ന് ആമസോൺ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി എത്തിയ സിനിമ ലോകം മുഴുവൻ തരംഗമായി മാറിയിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ…

മതനേതാവ് അദ്നാന്‍ ഒക്തറിന് 8658 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് തുര്‍ക്കി കോടതി

തുർക്കി: തുർക്കിയിലെ മതനേതാവും പ്രസംഗകനും എഴുത്തുകാരനുമായ അദ്നാന്‍ ഒക്തറിനെ കോടതി 8,658 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനര്‍വിചാരണയിലാണ് ഇസ്താംബൂളിലെ കോടതി വിധി പറഞ്ഞത്. ലൈംഗിക പീഡനം, ബ്ലാക്മെയിൽ, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി…